Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandrasekhar Suresh Death

Kasaragod

യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം, ആ​ളെ തി​രി​ച്ച​റി​ഞ്ഞു

കാ​സ​ര്‍​ഗോ​ഡ്: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്ത് ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​ന്‍ എ​ടു​ത്ത കു​ഴി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് കൂ​ലി​പ്പ​ണി ചെ​യ്തി​രു​ന്ന ക​ര്‍​ണാ​ട​ക ഹൊ​സൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര്‍ സു​രേ​ഷ് പ​ട്ടാ​ട് (38) ആ​ണ് മ​രി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രു​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രാ​യ ചി​ല​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം ച​ന്ദ്ര​ശേ​ഖ​റി​ന്‍റേ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​ടെ​യാ​ണ് നു​ള്ളി​പ്പാ​ടി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് ലി​ഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി​യി​ല്‍ അ​ജ്ഞാ​ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

അ​ടി​വ​സ്ത്രം മാ​ത്ര​മേ മൃ​ത​ദേ​ഹ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ​ട്ടി​ട​ത്തി​ന് അ​ക​ത്തും വ​ഴി​യി​ലും ചോ​ര​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ടി​യേ​റ്റ​പാ​ടു​ക​ളും ത​ല​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ള്ള​താ​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ത​ല​യ്ക്കേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ച​ന്ദ്ര​ശേ​ഖ​റി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ളെ ഇ​പ്പോ​ള്‍ ക​ണ്‍​മാ​നി​ല്ല.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up